തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ സെപ്റ്റംബർ 20 രാവിലെ 9.30 മുതൽ സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തും. ഐ.റ്റി.ഐ പാസ്സായവരും അനുബന്ധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് രാവിലെ 9.30 മുതൽ പ്രവേശനം. സിവിൽ ബ്രാഞ്ചിൽ റാങ്ക് 50 വരെ, മെക്കാനിക്കൽ ബ്രാഞ്ചിൽ റാങ്ക് 150 വരെ, ഇലക്ട്രിക്കൽ ബ്രാഞ്ചിൽ റാങ്ക് 150 വരെ, ഇല്ക്‌ട്രോണിക്‌സ് ബ്രാഞ്ചിൽ റാങ്ക് 150 വരെ, കമ്പ്യൂട്ടർ, ടെക്‌സ്റ്റൈൽ ബ്രാഞ്ചുകളിൽ- ഐ.റ്റി.ഐ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും.
പ്ലസ്ടു / വി.എച്ച്.എസ്.ഇ പാസ്സായവരും അനുബന്ധ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് രാവിലെ 10.30 മുതൽ - ധീവര, കുടുമ്പി, കുശവൻ വിഭാഗത്തിൽപ്പെട്ട എല്ലാവരും, രാവിലെ 11 മുതൽ - 100 റാങ്ക്‌വരെ, രാവിലെ 12 മുതൽ - 101 മുതൽ 250 റാങ്ക്‌വരെ, ഉച്ചയ്ക്ക് 2 മുതൽ - എസ്.സി വിഭാഗത്തിൽപ്പെട്ട 400 റാങ്ക് വരെയുള്ളവർ (സീറ്റ്ഒഴിവുണ്ടെങ്കിൽ), ഉച്ചയ്ക്ക് 2.30 മുതൽ - ടെക്‌സ്റ്റൈൽടെക്‌നോളജി പഠിക്കാൻ താൽപര്യമുള്ളഎല്ലാവിഭാഗക്കാരും.
പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,000 രൂപയും മറ്റുള്ളവർ 16,000 രൂപയും അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക:് www.polyadmission.org/let, 04712360391.