കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനിയറിങ് കോളേജ്, എറണാകുളം, കോളേജ് ഓഫ് എൻജിനിയറിങ്, ചെങ്ങന്നൂർ, കോളേജ് ഓഫ് എൻജിനിയറിങ്, കരുനാഗപ്പള്ളി, കോളേജ് ഓഫ് എൻജിനിയറിങ്, ചേർത്തല, കോളേജ് ഓഫ് എൻജിനിയറിങ്, കല്ലുപ്പാറ എന്നിവിടങ്ങളിൽ എം.ടെക് കോഴ്‌സുകളിലെ (2021-22) സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ഒക്‌ടോബർ ആറിന് വൈകിട്ട് നാല് വരെ സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 600 (എസ്.സി/എസ്.ടിക്ക് 300 രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി ഒക്‌ടോബർ എട്ടിന് വൈകുന്നേരം നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്.ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ എം.ടെക് സ്‌പോൺസേഡ് സീറ്റ്: അപേക്ഷ ക്ഷണിച്ചു
September 30, 2021
Tags