Ads Area

 

സർവകലാശാല പ്രവേശനം: കമ്മീഷൻ കേസെടുത്തു

 


സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സ്‌പോട്ട് അലോട്ട്‌മെന്റിന് മുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്‌സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമപരമായ നടപടികൾ കമ്മീഷൻ സ്വീകരിക്കുമെന്നും അറിയിച്ചു.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area