മഹാത്മാഗാന്ധി സർവകലാശാല സെപ്തംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷകൾ ( 2013 – 2016 അഡ്മിഷൻ – റീ അപ്പിയറൻസ്), ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി (2016 മുതലുള്ള അഡ്മിഷൻ – റഗുലർ/ സപ്ലിമെൻറി) പരീക്ഷ, രണ്ടാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2016 മുതലുള്ള അസ്മിഷൻ – റഗുലർ/സപ്ലിമെൻ്ററി) പരീക്ഷ എന്നിവ സെപ്തംബർ 29നും
എട്ടാം സെമസ്റ്റർ ബി.ടെക് – സി.പി.എ.എസ് (2017 അഡ്മിഷൻ – റഗുലർ/ 2017 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി) പരീക്ഷ ഒക്ടോബർ 4 നും രണ്ടാം സെമസ്റ്റർ എം.ടെക് (അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ്)പരീക്ഷ ഒക്ടോബർ 11നും മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം – സി.ബി.സി.എസ്.എസ് (2017 നു മുൻപുള്ള അഡ്മിഷൻ – സപ്ലിമെൻ്ററി, 2012, 2013 അഡ്മിഷൻ – മേഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ഒക്ടോബർ 27നും നടക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ. പരീക്ഷാ കേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.