നെടുമങ്ങാട് സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിബന്ധനകൾക്ക് വിധേയമായി 2022 മാർച്ച് 31 വരെ ആയിരിക്കും സേവന കാലാവധി. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 28ന് രാവിലെ 10.30ന് കോളേജിൽ ഇന്റർവ്യൂവിന് ഹാജരാകണം.