Ads Area

 

Entrepreneurship development training for women: വനിതകൾക്ക് സംരംഭകത്വ വികസന പരിശീലനം



കോട്ടയം:  സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ  വനിതകൾക്കായി ആറു ദിവസം നീണ്ടു നിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്  യോഗ്യതയും 18നും 55നുമിടയിൽ പ്രായവുമുള്ളവർക്കാണ് അവസരം.  35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിലില്ലാത്തവരുമായവർ തുടങ്ങിയവർക്കു മുൻഗണന നൽകും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്‌റ്റൈപ്പൻ്റും സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ സ്വയംപര്യാപ്തത നേടുന്നതിനും സാഹചര്യം ഒരുക്കും.   അടുത്തമാസം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോർപ്പറേഷൻ എറണാകുളം  മേഖലാ ഓഫീസിൽ മേയ് 21നകം നൽകണം. . കൂടുതൽ വിവരങ്ങൾക്ക് www.kswdc.org, 0471-2454570/89.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area