വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
സർവകലാശാലാ ബിരുദവും ഏതെങ്കിലും സർക്കാർ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാർത്താ ഏജൻസിയുടേയോ
എഡിറ്റോറിയൽ വിഭാഗത്തിലോ ഉള്ള രണ്ടു വർഷത്തെപ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം.
താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും മെയിലിലേക്ക് മെയ് 17നകം അയക്കണം.
diothrissur@gmail.com