Ads Area

 

Ernakulam Jobs- എറണാകുളം തൊഴിലവസരങ്ങൾ

 


ലാബ് അസിസ്റ്റന്റ് ഒഴിവ്


എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത - പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458


വാക്ക്-ഇൻ-ഇന്റർവ്യൂ 


തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.രണ്ട് വനിത, അഞ്ച് പുരുഷന്‍  തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എല്‍.സി, ഡിഎഎംഇയില്‍ നിന്നുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.  പ്രവൃത്തിപരിചയം അഭിലഷണീയം.


 നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.


 കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area