കോഴ്‌സ് നടത്താൻ താത്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, ഗവ.അംഗീകൃതവും, ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്‌പോർട്ടലായ National Career Service ൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾ വേണം അപേക്ഷിക്കാൻ. അപേക്ഷയോടൊപ്പം മേൽപ്പറഞ്ഞ രേഖകളുടെ കോപ്പിയും അതാതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും സഹിതം മെയ് 15 വൈകിട്ട് 5 ന് മുൻപായി 'സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, തൈക്കാട്, തിരുവനന്തപുരം - 695014' എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2332113/ 8304009409.
Institutions can apply:പരിശീലനം നൽകാൻ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
April 24, 2023
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് നടത്തുന്ന ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടിയിൽ പരിശീലനം നൽകാൻ സ്ഥാപനങ്ങളെ ക്ഷണിക്കുന്നു. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളജ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1200 രൂപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്.
Tags