Ads Area

 

In the post of Principal : പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം

 


സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പൽ അല്ലെങ്കിൽ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളജ്/യൂണിവേഴ്‌സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/ എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. 

വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയസമ്പത്തുള്ളർക്കും ശാസ്ത്ര- മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവ്വഹണ ചുമതലയിൽ പരിചയസമ്പത്തുള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 

ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ- മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് മുൻപ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695033 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റിൽ  (www.minoritywelfare.keralagov.in) ലഭ്യമാണ്. ഫോൺ: 0471 2300523,

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area