Ads Area

 

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

 


ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡിസംബർ 1ന് ആരംഭിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സ് ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് മാത്രമാണ്. പരീക്ഷാ ടൈം ടേബിൾ എല്ലാ സർക്കാർ/ എയിഡഡ് ആയുർവേദ കോളജുകളിലും സ്വാശ്രയ ആയുർവേദ കോളജുകളിലും/ സ്ഥാപനങ്ങളിലും www.govtayurvedacollegetvm.nic.in, www.gack.kerala.gov.in, www.ayurvedacollege.ac.in വെബ്സൈറ്റുകളിലും ലഭ്യമാണ്. ഹാൾടിക്കറ്റ് നവംബർ 25 മുതൽ പരീക്ഷ സെന്ററായ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽനിന്നും വിതരണം ചെയ്യും. മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരീക്ഷാ ദിവസങ്ങളിൽ ഹാൾടിക്കറ്റ് കൈപ്പറ്റാം. പരീക്ഷയിൽ പങ്കെടുക്കുമ്പോൾ വിദ്യാർഥികൾ ഹാൾടിക്കറ്റിനോടൊപ്പം ഏതെങ്കിലും അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ രേഖ കൂടി കൈവശം കരുതണം.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area