കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 മാര്‍ച്ചില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍, 2021 ജൂലൈയില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും ഓണ്‍ലൈനായി സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ബി.കോം. എസ്.ഡി.ഇ. അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ജൂലൈയില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (എസ്.ഡി.ഇ. 2018 അഡ്മിഷന്‍ – റെഗുലര്‍ & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷമപരിശോധനയ്ക്കും സെപ്റ്റംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം., സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.പി.എ./ബി.വോക്. ഡിഗ്രി (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2015 – 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ് പരീക്ഷകള്‍ ഒക്‌ടോബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
MG University Announcements: എംജി സർവകലാശാല
പുതുക്കിയ പരീക്ഷ തീയതി
2021 സെപ്തംബർ 23ന് നടത്താനിരുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. രജിസ്‌ട്രേഷൻ ചെയ്തവർക്കും സെക്കന്റ് സ്‌പെൽ പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്‌സ് – 3 പരീക്ഷ സെപ്തംബർ 24ന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും.
അപേക്ഷ തീയതി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ/2017, 2018, 2019 അഡ്മിഷൻ – റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ – സി.ബി.സി.എസ്. റഗുലർ/2019 അഡ്മിഷൻ – റീഅപ്പിയറൻസ്, 2014-2018 അഡ്മിഷൻ – സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 24 മുതൽ 29 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 30 നും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ ഒന്നിനും അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 20 മുതൽ 27 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 28 നും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 29 നും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. epay. mgu.ac.in എന്ന പോർട്ടലിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
പരീക്ഷഫലം
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ്. – ദ്വിവത്സരം (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ നാലുവരെ അപേക്ഷിക്കാം.
2021 മാർച്ചിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന 2019-21 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 മാർച്ചിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തിയ 2019 ബാച്ച് – ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
2021 മാർച്ചിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ ആന്റ് പോളിമർ കെമിസ്ട്രി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂണിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക് ആന്റ് പോളിമർ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡയറക്ടറുടെ ഒഴിവ്
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസ് വിഭാഗത്തിൽ പിഎച്ച്.ഡി. യോഗ്യതയോ അലോപ്പതിയിൽ എം.ഡി.യോഗ്യതയ്ക്കൊപ്പം ബയോമെഡിക്കൽ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെയെങ്കിലും ഗവേഷണ പരിചയവും ഉള്ളവരെയോയാണ് പരിഗണിക്കുക. രജിസ്റ്റർ ചെയ്ത പേറ്റന്റുകൾ സ്വന്തം പേരിൽ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനങ്ങൾ, നേടിയിട്ടുള്ള വിലപ്പെട്ട അവാർഡുകൾ, ശാസ്ത്ര-മെഡിക്കൽ രംഗത്തെ പഠന – ഗവേഷണസ്ഥാപനങ്ങളിൽ ഫെലോഷിപ്പ് എന്നിവയും നിയമനത്തിനായി പരിഗണിക്കും.
അപേക്ഷകരുടെ പ്രായം 65 വയസിൽ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 75000 രൂപ അടിസ്ഥാനശമ്പളം കണക്കാക്കി (ശമ്പള പരിഷ്ക്കരണത്തിനനുസരിച്ച് ആനുപാതിക വർ ധനക്ക് സാധ്യതയുണ്ട്) പ്രതിഫലം നൽകും. അഞ്ചുവർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതുവരെയോ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും സ്ഥാപനത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട് വിവരിക്കുന്ന 1000 വാക്കുകളിൽ കുറയാത്ത കുറിപ്പും സഹിതമുള്ള അപേക്ഷ, രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം, കേരള, പിൻ: 686560 എന്ന വിലാസത്തിൽ ഒക്‌ടോബർ 13ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731007, ഇമെയിൽ: registrar@mgu.ac.in.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
വാര്‍ഷിക സ്‌കീമിലെ പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
റഗുലര്‍, പ്രൈവറ്റ്, എസ്.ഡി.ഇ. വാര്‍ഷിക സ്‌കീമില്‍ 1995-ലോ അതിനു ശേഷമോ കോഴ്സ് പൂര്‍ത്തീകരിച്ച് ഒന്ന്, രണ്ട് വര്‍ഷ ബിരുദ പരീക്ഷകളുടെ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി പാര്‍ട്ട് ഒന്ന്, പാര്‍ട്ട് രണ്ട് വിഷയങ്ങളില്‍ സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. വെബ്‌സൈറ്റിലുള്ള രജിസ്ട്രേഷന്‍ ലിങ്ക് വഴി ഒക്ടോബര്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ന്യൂമറിക്കല്‍ രജിസ്റ്റര്‍ നമ്പര്‍ ഉള്ളവര്‍ തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ചലാന്‍ രശീതും സഹിതം ഒക്ടോബര്‍ 23-ന് വൈകീട്ട് 5 മണിക്ക് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതിയും സെന്ററുകളും പിന്നീട് അറിയിക്കും. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ 2005 സിലബസിലാണ് എഴുതേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വാശ്രയ പഠനകേന്ദ്രങ്ങളില്‍ എം.വോക്. കോഴ്‌സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പി.ജി.യും ബി.വോക്., എം.വോക്. പ്രോഗ്രാമുകളില്‍ അദ്ധ്യാപകനായോ കോ-ഓര്‍ഡിനേറ്ററായോ ഉള്ള മൂന്ന് വര്‍ഷത്തെ പരിചയവുമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 64 വയസ്. 30000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകള്‍ 30-ന് മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
ഹാള്‍ടിക്കറ്റ്
23-ന് ആരംഭിക്കുന്ന സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ബി.എ., ബി.എസ് സി., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Kannur University Announcements: കണ്ണൂർ സർവകലാശാല
പഠന വകുപ്പുകളിലെ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ 2021 പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇത് www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ PG Department ലിങ്കിൽ ലഭ്യമാണ്. Sure & Waiting list ല്‍ ഉൾപ്പെട്ടവര്‍ക്ക് അഡ്മിഷന്‍ സെലക്ട് മെമ്മോ candidate login ൽ ലഭ്യമാണ് . അതിനാല്‍ അപേക്ഷകര്‍ candidate login പരിശോധിക്കേണ്ടതും Sure & Waiting list ല്‍ ഉൾപ്പെട്ടവര്‍ സെലക്ട് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതും മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതാത് വകുപ്പുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതുമാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230.
e-mail id: deptsws@kannuruniv.ac.in
പരീക്ഷാഫലം
കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്‌റ്റഡീസ് , എം.എ മലയാളം , എം.എസ്.സി ബയോടെക്‌നോളജി , എം.എസ്.സി മൈക്രോബയോളജി (റെഗുലർ / സപ്ലിമെൻറ്ററി) ,മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 01.10.2021 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
കണ്ണൂർ സർവ്വകലാശാലയിലെ ആറാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ / സപ്ലിമെൻറ്ററി) ,മെയ് 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഫലംസർവകലാശാലവെബ്സൈറ്റിൽലഭ്യമാണ്.പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 30.09.2021 ന് വൈകുന്നേരം 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി, ഏപ്രിൽ 2020 സെഷൻ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു .ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റർ എം എ ഭരതനാട്യം (സി.ബി.സി.എസ് .എസ്- റെഗുലർ / സപ്ലിമെൻറ്ററി/ഇമ്പ്രൂവ്മെൻറ്) ,ഒക്ടോബർ 2020 പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 28 ന് രാവിലെ 9 മണി മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടത്തുന്നതാണ് .രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.