വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ കോളജ് വിദ്യാർത്ഥികൾക്ക് വിവിധ മത്‌സരങ്ങൾ.
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാലാ വകുപ്പ് ഒക്‌ടോബർ രണ്ട് മുതൽ എട്ടുവരെ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ചിത്രകഥാരചന, പ്രബന്ധ രചന, ഡിബേറ്റ്, വെബിനാർ മത്‌സരങ്ങൾ നടത്തുന്നു. ഓൺലൈനായും, ഓഫ്ലൈനായും സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ വിശദാംശങ്ങൾ http://tnhm.in ൽ ലഭ്യമാണ്. പ്രബന്ധ രചന, ഡിബേറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9492138398 ലും, മറ്റ് മത്‌സരങ്ങൾക്കുള്ള വിവരങ്ങൾക്ക് 9809034273, 9605008158 എന്നീ നമ്പരുകളിലും വിളിക്കണം.