Ads Area

 

നവോദയ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം



നവോദയ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി നവംബർ 30വരെ സമർപ്പിക്കാം. അംഗീകാരമുള്ള വിദ്യാലയങ്ങളിൽ നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. 6 മുതൽ 12 വരെ ക്ലാസുകളിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് അധ്യയനം. പ്രവേശനം നേടുന്നവർ സ്കൂൾ ക്യാംപസിൽ താമസിച്ചു വേണം പഠിക്കാൻ. 

താമസം, പഠനം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. 8വരെ ഫീസ് ഇല്ല. 9മുതൽ 12വരെ മാസം 600 രൂപ ഫീസ് നൽകണം. വിദ്യാർത്ഥിൾക്ക് സ്വന്തം ജില്ലയിലുള്ള നവോദയ വിദ്യാലയത്തിൽ മാത്രമാണ് പ്രവേശനം നൽകുക. സ്വന്തം ജില്ലയിലെവിദ്യാലയത്തിൽ മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. നിലവിൽ അഞ്ചാം ക്ലാസ് വിജയിച്ചവർ അപേക്ഷിക്കേണ്ടതില്ല. പ്രവേശനത്തിനുള്ള അപേക്ഷയ്ക്ക് ഫീസില്ല.

കേരളത്തിൽ 14 നവോദയ വിദ്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. അപേക്ഷാഫോമും പ്രോസ്പെക്ടസും http://navodaya.gov.in വെബ്സൈറ്റ് വഴി ലഭിക്കും.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area