Ads Area

 

കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 


കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം വടക്കൻ, കഥകളി വേഷം തെക്കൻ, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കൂടിയാട്ടം പുരുഷവേഷം, കൂടിയാട്ടം സ്ത്രീവേഷം, മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം, മോഹിനിയാട്ടം തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

   ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായ 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ചെറുതുരുത്തി എസ് ബി ഐ ശാഖയിൽ രജിസ്ട്രാർ, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 എന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് 500 രൂപ അടച്ച ഒറിജിനൽ കൗണ്ടർ ഫോയിലിനോടൊപ്പം ഒക്ടോബർ 11 ന് മുൻപായി തപാൽമാർഗം അപേക്ഷിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ അപേക്ഷകർക്ക് 200 രൂപയാണ് ഫീസ്. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും http://kalamandalam.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area