Ads Area

 

കോളജുകൾ പൂർണമായും തുറക്കാൻ സർക്കാർ നിർദ്ദേശം

 


കേരളത്തിലെ കോളജുകൾ പൂർണമായും തുറക്കാൻ സർക്കാർ നിർദ്ദേശം. സംസ്ഥാനത്തെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഈമാസം 18 മുതൽ തുറന്നു പ്രവർത്തിക്കും. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ അനുമതി നൽകി.

ഈ മാസം 18 മുതൽ സംസ്ഥാനത്തെ കോളജുകളിലെ എല്ലാ ക്ലാസ്സുകളും ആരംഭിക്കും. തിങ്കളാഴ്ച മുതൽ (ഒക്ടോബർ 4) അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകളും ആരംഭിക്കാൻ നേരത്തെ സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മാസം 18 ന് മുഴുവൻ ക്ലാസ്സുകളും ആരംഭിക്കുന്നത്. എല്ലാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതിയുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം. കോളജുകളിലും ഹോസ്റ്റലുകളിലും പ്രവർത്തിക്കുന്ന കോവിഡ് കെയർ സെന്ററുകളും അനുബന്ധ സംവിധാനങ്ങളും ഉടൻ ഒഴിവാക്കും. നവംബർ ഒന്നുമുതൽ സ്കൂൾ അധ്യയനം തുടങ്ങുന്നതിനു മുന്നോടിയായി ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം ആരംഭിക്കാനാണ് സർക്കാരിന്റെ നീക്കം. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരിക്കും കോളജുകളിലും സ്കൂളുകളിലും വിദ്യാർഥികളെ പ്രവേശിപ്പിക്കുക.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area