നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിലുള്ള ഫസ്റ്റ് ക്ലാസ് എൻജിനിയറിംഗ് ബിരുദം ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ 11ന് രാവിലെ 10.30ന്് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9947247677.