എം.ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനും ട്രെയിനിങ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ ഒക്ടോബര്‍ 18ന് വൈകീട്ട് നാലിനുമുമ്ബ് നിശ്ചിത സര്‍വകലാശാല ഫീസ് ഒാണ്‍ലൈനായി ഒടുക്കി പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യണം. നിശ്ചിത സമയത്തിനുള്ളില്‍ ഫീസടച്ച് പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യാത്തവരുടെ അലോട്ട്മെന്റ് റദ്ദാകുമെന്നതിനാല്‍ തുടര്‍ അലോട്ട്മെന്ററുകളില്‍ പരിഗണിക്കില്ല. അപേക്ഷകര്‍ക്ക് ലഭിച്ച അപേക്ഷനമ്ബറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in വെബ്സൈറ്റില്‍ ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്മെന്റിനുശേഷം ഒക്ടോബര്‍ 19, 20 തീയതികളില്‍ അപേക്ഷകര്‍ക്ക് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. ഒന്നാം ഓപ്ഷനായി രജിസ്റ്റര്‍ ചെയ്ത കോഴ്സുകളും കോളജുകളും ലഭിച്ചവര്‍ നിശ്ചിത സമയത്ത് ബന്ധപ്പെട്ട കോളജുകളില്‍ പ്രവേശനം ഉറപ്പാക്കണം. അവര്‍ക്ക് താല്‍ക്കാലിക പ്രവേശനം അനുവദനീയമല്ല. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത ഒന്നാം ഓപ്ഷന് അലോട്ട്മെന്റില്‍ ലഭിക്കാത്ത അപേക്ഷകര്‍ക്ക് ലഭ്യമായ അലോട്ട്മെന്റ് പ്രകാരം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
സ്ഥിരപ്രവേശനം എടുക്കുന്നവര്‍ മാത്രം കോളജുകളില്‍ ഫീസടച്ചാല്‍ മതി. പ്രവേശനം സംബന്ധിച്ച് അപേക്ഷകര്‍ക്ക് അതത് കോളജുകളില്‍ ഫോണ്‍ മുഖേന ബന്ധപ്പെടാം. പ്രവേശനം ഉറപ്പാക്കുന്നവര് തുടര്‍ന്ന് കോളജുകളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതാണ്.
കോളജുകളുടെ ഫോണ്‍ നമ്ബറുകള്‍ www.cap.mgu.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്. കോളജുകളില്‍ പ്രവേശനം ഉറപ്പിച്ചവര്‍ കണ്ഫര്മേഷന് സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കണ്ഫര്മേഷന് സ്ലിപ്പിെന്റ അഭാവത്തില്‍ പ്രവേശനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കില്ല.