Ads Area

 

നെറ്റ്’ വിജയിക്കുന്നവർക്ക് കോളജ് അസി. പ്രഫസർ നിയമനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ.അടിസ്ഥാന യോഗ്യതയിൽ മാറ്റം

 


വിജയിക്കുന്നവർക്ക് കോളജ് അസി. പ്രഫസർ നിയമനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ. ഉന്നതവിദ്യാഭ്യാസരംഗത്തെ അധ്യാപക നിയമനത്തിന് ഇതുവരെ തുടർന്നിരുന്ന അടിസ്ഥാന യോഗ്യത മാനദണ്ഡത്തിലാണ് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയത്. സർവകലാശാല കോളജ് അധ്യാപക തസ്തികകൾക്ക് ഇതുവരെ പിഎച്ച്ഡി ആയിരുന്നു അടിസ്ഥാന യോഗ്യത. 2018ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പിഎച്ച്ഡി യോഗ്യത ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചത്.വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ കുറവാണെന്നും ഇത് അധ്യാപക നിയമനത്തെ ബാധിക്കുമെന്നുമുള്ള പഠനത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area