Ads Area

 

ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു



 സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം. വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപ്രതത്തോടെയാണ് സമർപ്പിക്കേണ്ടത്. 

ഒറ്റയ്ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട് ഏറ്റെടുക്കാം. അപേക്ഷകർ വ്യക്തിപരമായ വിവരങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്ക് സാമ്പത്തിക സഹായവും (പരമാവധി മൂന്ന് ലക്ഷം രൂപ) അക്കാദമിക പിന്തുണയും എസ്.സി.ഇ.ആർ.ടി നൽകും. ഇംഗ്ലീഷിലോ മലയാളത്തിലോ തയാറാക്കിയ അപേക്ഷകൾ ഫെബ്രുവരി 10 ന് മുൻപ്  scertresearch@gmail.com ലേക്ക് അയയ്ക്കണം. വിശദാംശങ്ങൾക്ക്: www.scert.gov.in.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area