അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രിഷ്യൻമാർക്കായി മെയ് 10 നു തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലാണ് തൊഴിൽമേള. സൗരോർജ്ജ മേഖലയിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. ആദ്യ ഘട്ടമായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കാണ് അവസരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ അനെർട്ടിന്റെ വെബ്‌സൈറ്റിലുള്ള (www.anert.gov.in) ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9188119431.