സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്ട് എൻജിനിയർ തസ്തികയിൽ എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാൻ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം). 35000 രൂപയാണ് പ്രതിഫലം. എം.ടെക് -ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/എം.ടെക്-ഇലക്ട്രിക്കൽ എൻജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ആണ് യോഗ്യത. പുന:സ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.