കുടുംബശ്രീ തൃശൂർ ജില്ലാമിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. യോഗ്യത: എം.എസ്.ഡബ്/ എം.എ. സോഷ്യോളജി/ എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം). ജെൻഡർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. 45 വയസ് പ്രായപരിധി.
അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാംനില അയ്യന്തോൾ, തൃശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മെയ് 19ന് വൈകീട്ട് 4 മണിക്ക് മുൻപ് ലഭിക്കണം.
വൈകി കിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.