Ads Area

 

Temporary appointment: ഏഴാം ക്ലാസ് വരെ പഠിച്ചവരെ സ്രാങ്ക്, ഡ്രൈവർ, ലസ്കർ തസ്തികകളിൽ നിയമനം



ഏഴാം ക്ലാസ് വരെ പഠിച്ചവരെ സ്രാങ്ക്, ഡ്രൈവർ, ലസ്കർ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.

ആലപ്പുഴ: തോട്ടപ്പള്ളി, അർത്തുങ്കൽ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റർസെപ്റ്റർ/റസ്ക്യൂ ബോട്ടുകളിൽ സ്രാങ്ക്, ഡ്രൈവർ, ലസ്കർ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.

മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്.

മറ്റു യോഗ്യതകൾ

സ്രാങ്ക്-ബോട്ട് സ്രാങ്ക് സർട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസൻസ്/ മദ്രാസ് ജനറൽ റൂൾസ് പ്രകാരമുള്ള ലൈസൻസ് ട്രാവൻകൂർ കൊച്ചിൻ റൂൾ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസൻസ്. അഞ്ചു ടൺ/12 ടൺ ഇന്റർസെപ്റ്റർ ബോട്ടിൽ കടലിൽ ജോലി ചെയ്തുള്ള പരിചയം. പ്രായം 45വരെ. പ്രതിദിന വേതനം- 1155 രൂപ.

ഡ്രൈവർ- ബോട്ട് ഡ്രൈവർ ലൈസൻസ്/ എം.എം.ഡി. ലൈസൻസ്, അഞ്ച് ടൺ/12 ടൺ ഇന്ററർസെപ്റ്റർ ബോട്ട് കടലിൽ ഓടിച്ച് മൂന്നു വർഷത്തെ പരിചയം. പ്രായം 45 വരെ. പ്രതിദിന വേതനം- 700 രൂപ.

ലസ്കർ-തുറമുഖ വകുപ്പ് നൽകുന്ന ബോട്ട് ലസ്കർ ലൈസൻസ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.

അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ പരിശോധനയിൽ വിജയിക്കണം. സ്ത്രീകൾ, വികലാംഗർ, രോഗികൾ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷകർ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.

ഐ.ടി കമ്പനിയിലേക്ക്  ജോലി അവസരങ്ങൾ.

മലപ്പുറം : ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ ഐ.ടി കമ്പനിയിലേക്ക് ഡെവലപർ (എം.സി.എ, ബി.ടെക്, ബി.സി.എ), ഡിസൈനർ, കോഓർഡിനേറ്റർ (എം.ബിഎ., എംസിഎ, ബിടെക്) എന്നീ ഒഴിവുകളിലേക്കും ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, സെയിൽസ്, മാർക്കറ്റിങ് (പ്ലസ്ട, ഡിഗ്രി) തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.

താത്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 10ന് പെരിന്തൽമണ്ണ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം പങ്കെടുക്കണം.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.



 

 


 


Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area