ഡയറി പ്രമോട്ടർ പത്താം ക്ലാസ് യോഗ്യത
ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ ഡയറി പ്രമോട്ടർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസ് വിജയിച്ചവർക്കാണ് അവസരം. പ്രായം 18നും 45നും മധ്യേ. പ്രതിമാസം 8000 രൂപ പ്രതിഫലം ലഭിക്കും.
അപേക്ഷാ ഫോറം ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ ലഭിക്കും. ജൂലൈ നാലിന് വൈകുന്നേരം അഞ്ചിനു മുൻപ് അപേക്ഷ നൽകണം.
ഏഴാം ക്ലാസ് മൾട്ടി ടാസ്ക് ഒഴിവുകൾ
എറണാകുളം കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ്) വനിത കെയർ പ്രൊവൈഡർമാരുടെ - മൾട്ടി ടാസ്ക് രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസായ 45 വയസിൽ താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം.പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 11 ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ ലഭിക്കേണ്ടതാണ്.
Click Here 👇👇👇👇👇👇