ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.
സ്ഥാപനത്തിലേക്ക് ജോലി ഒഴിവ്
വടക്കഞ്ചേരിയിൽ സുനിത ജംഗ്ഷനിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന City Girlഎന്ന സ്ഥാപനത്തിലേക്ക് (9.00 മണി മുതൽ വൈകിട്ട് 7.00 മണി വരെ ) ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ ഉടൻ തന്നെ വിളിക്കുക 8301833412
നഴ്സിങ് അസിസ്റ്റന്റ്
മലപ്പുറം: നഴ്സിങ് അസിസ്റ്റന്റ്/മൾട്ടിപർപ്പസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് അഭിമുഖത്തിൽപങ്കെടുക്കാം.
ശുചീകരണ ജോലി ഒഴിവുകൾ
പത്തനംതിട്ട : കൊടുമൺ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തിൽ ശുചീകരണ ജോലികൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാർ/ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 18നും 45നും ഇടയിൽ,
ഒഴിവ് - ഒന്ന്.
വിശദമായ ബയോഡേറ്റ, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുമായി ജൂലൈ 14ന് മുൻപ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നു
കണ്ണൂർ : നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ട്രൈബൽ യൂണിറ്റിൽ മൾട്ടി പർപ്പസ് വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത ഏഴാം ക്ലാസ്.
താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ കണ്ണൂരിലെ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം.
ഡ്രൈവറെ നിയമിക്കുന്നു.
കണ്ണൂർ : ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവറെ നിയമിക്കുന്നു.
തദ്ദേശവാസികളായ പട്ടികവർഗക്കാർക്ക്
അപേക്ഷിക്കാം. പ്രായപരിധി 30നും 45നും ഇടയിൽ.
വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ഡ്രൈവിംഗ് ലൈസൻസ് (ഹെവി) ബാഡ്ജിന്റെ പകർപ്പ് സഹിതം അപേക്ഷ ജൂലൈ 15ന് വൈകീട്ട് നാല് മണിക്ക് മുമ്പ് സംയോജിത പട്ടികവർഗ വികസന പ്രൊജക്ട് ഓഫീസിലോ, ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ
സെയിൽസ്മാനെ നിയമിക്കുന്നു.
വയനാട് : മാനന്തവാടി ട്രൈബൽ പ്ളാന്റേഷൻ കോ ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിൽ ലക്കിടി എൻ ഊരിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയിൽസ്മാനെ നിയമിക്കുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്ലസ് ടു പാസ്സായ ആദിവാസി യുവതി യുവാക്കൾക്ക്
എൻജിനീയർ, ഓവർസീയർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍
തസ്തികയിലേക്ക് അപേക്ഷിക്കാം
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, (സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ,യോഗ്യതയുള്ളവരായിരിക്കണം. 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 16ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2533327, 2534524.
ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം19 ന്
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകളുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0491 2546260.