വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമിലും മഹിളാ മന്ദിരത്തിലും മള്‍ട്ടി ടാസ്‌ക് പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ചില്‍ഡ്രന്‍സ് ഹോമിലേക്ക് പുരുഷന്‍മാര്‍ക്കും മഹിളാ മന്ദിരത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.
പ്രായപരിധി
25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?
രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂലൈ 16 ന് രാവിലെ 11 ന് പുരുഷന്‍മാര്‍ മുട്ടികുളങ്ങര ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലും വനിതകള്‍ മഹിളാ മന്ദിരത്തിലും സൂപ്രണ്ട് മുമ്പാകെ നേരിട്ട് എത്തണം.
ഫോണ്‍ 04912 552658, 04912 556494