Ads Area

 

Walk in interview:വാക്ക് ഇൻ ഇന്റർവ്യൂ

 

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്‌കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് റ്റി ജി റ്റി തസ്തികയിൽ  കരാറടിസ്ഥാനത്തിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് നടക്കും. ട്രാവൽ ആൻഡ് ടൂറിസം, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ അധ്യാപന പരിചയവും വേണം. അല്ലെങ്കിൽ പ്ലസ് റ്റു വിന് ശേഷം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം/ഡിപ്ലോമയും സമാന മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.


ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിച്ചാൽ മതി. ഉദ്യോഗാർത്ഥികൾ അപേക്ഷ,ബയോഡേറ്റ, യോഗ്യത, വയസ്സ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതമെത്തണം. വിവരങ്ങൾക്ക് – 9946476343.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area