Ads Area

 

Sewing Teacher Vacancy;തയ്യൽ ടീച്ചർ ഒഴിവ്

 

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ 2022-23 അധ്യായന വർഷത്തേക്ക് തയ്യൽ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്‌സ് ടെക്‌നോളജിയിൽ യോഗ്യത നേടിയിരിക്കണം. 01.03.2022ന് 39 വയസ് കഴിയാൻ പാടില്ല (എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ വയസ്സിളവ് ബാധകം). 10000 രൂപയാണ് പ്രതിമാസ ഹോണറേറിയം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10ന് ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിൽ എത്തണം. വിവരങ്ങൾക്ക്: 0472 2846633.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area