കോട്ടയം: കുടുംബശ്രീ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25-45. യോഗ്യത:പ്ലസ് ടു. അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം ഉണ്ടായിരിക്കും. താല്പര്യമുള്ളവർ വെള്ളകടലാസ്സിൽ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയൽക്കൂട്ട കുടുംബാംഗം /ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ജൂലൈ 25ന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം.ഫോൺ :0481-2302049
employment news : വാഴൂർ ബ്ലോക്കിൽ കുടുംബശ്രീയിൽ മൈക്രോ എന്റെർപ്രൈസ് കൺസൾട്ടന്റ്: അപേക്ഷ ക്ഷണിച്ചു
July 05, 2023
Tags