പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പാലപ്പെട്ടി മത്സ്യഗ്രാമത്തിൽ സാഗർമിത്ര ഒഴിവിലേക്ക് അഞ്ച് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ളവരും പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരുമായ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവരുമായിരിക്കണം.
പാലപ്പെട്ടി, വെളിയംങ്കോട്, പൊന്നാനി എന്നിവിടങ്ങളിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. പ്രതിമാസം 15000 രൂപ ലഭിക്കും. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൊന്നാനി മത്സ്യഭവനിൽ ലഭ്യമാണ്. താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയുമായി ഒക്‌ടോബർ 30ന് തിങ്കളാഴ്ച രാവിലെ പത്തിന് ചന്തപ്പടി ജംഗ്ഷനിൽ സബ് ട്രഷറിക്ക് സമീപം പ്രവർത്തിക്കുന്ന മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0494 2666428.