Ads Area

 

school media live: കെ.എൽ.ഐ.ബി.എഫ്: വിദ്യാർഥികൾക്കായി സൗജന്യ സന്ദർശന പാക്കേജ്

 

നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സൗജന്യ സന്ദർശന പാക്കേജ് ഒരുക്കുന്നു. പുസ്തകോത്സവത്തിൽ  എത്തുന്ന വിദ്യാർഥികൾക്ക് നിയമസഭാ മന്ദിരം, നിയമസഭാ മ്യൂസിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, ശ്രീചിത്ര ആർട്ട് ഗാലറി, താളിയോല മ്യൂസിയം എന്നിവിടങ്ങൾ സൗജന്യമായി സന്ദർശിക്കാം. കൂടാതെ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസ്സിൽ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.


'വായനയാണ് ലഹരി' എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 160ൽ അധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്. പുസ്തക പ്രകാശനങ്ങൾ, പുസ്തക ചർച്ചകൾ, സെമിനാറുകൾ, കവിയരങ്ങുകൾ, കെ.എൽ.ഐ.ബി.എഫ് ടോക്ക് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള വെർച്വൽ ക്യൂ സംവിധാനം www.klibf.niyamasabha.org എന്ന വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 9497015937, 9446013232.

Top Post Ad

 

Below Post Ad

NB:- ജോലിയുമായി ബന്ധപ്പെട്ട ക്യാഷ് ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുകഅതുമായി ഈ ബ്ലോഗിനോ അഡ്മിനോ ഒരു ബന്ധവും ഉണ്ടാകുന്നതല്ല..

Ads Area